Feature NewsNewsPopular NewsRecent News

അഡ്വ.ജുനൈദ് കൈപ്പാണിക്ക്പഴഞ്ചന മഹല്ലിന്റെ ആദരം

വെള്ളമുണ്ട: കേരള ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വ. ജുനൈദ് കൈപ്പാണിയെ പഴഞ്ചന മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മഹല്ല് പ്രസിഡന്റ് കെ. ഷൗക്കത്തലി മൗലവി,സെക്രട്ടറി പി. മുഹമ്മദ്, എ.പി. മമ്മു ഹാജി, ഇ.കെ. മോയി ഹാജി, മഹല്ല് ഖത്തീബ് അസീസ് യമാനി,നബിദിന സ്വാഗതസംഘം ചെയർമാൻ ഇ.കെ. സുബൈർ, കൺവീനർ റഷീദ് എ., ട്രഷറർ സിറാജ് മുരുക്കോളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വയനാട്ടിലെ ആദ്യകാല മുസ്ലിം കുടിയേറ്റ പ്രദേശവും
400 വർഷത്തോളം പാരമ്പര്യമുള്ള നിലവിൽ
650ഓളം കുടുംബങ്ങളുമുള്ള പഴഞ്ചന മഹല്ലിന്റെ ചരിത്രത്തിൽ പുരുഷന്മാരിൽനിന്നുള്ള ആദ്യ അഭിഭാഷകനാണ് അഡ്വ ജുനൈദ് കൈപ്പാണി.

വിദ്യാഭ്യാസരംഗത്തും സാമൂഹികപ്രവർത്തനരംഗത്തും സജീവമായ
റശീദുൽ ഇസ്‌ലാം മദ്റസ പൂർവ്വവിദ്യാർഥി
ജുനൈദ് കൈപ്പാണിയുടെ അഭിഭാഷക ജീവിതത്തിലേക്കുള്ള പ്രവേശനം പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങ് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *