യാക്കോബായ സഭയിലെ വൈദികരുടെ മാതാപിതാക്കളെ ആദരിക്കൽ ഇന്ന്
മീനങ്ങാടി:യാക്കോബായ സഭയിലെവൈദികരുടെയും അവരുടെ പത്നിമാരുടെയും മാതാപിതാക്കളെ ആദരിക്കൽ ചടങ്ങ് വേരും തളിരും എന്ന പേരിൽ നടക്കും. വെള്ളിയാഴ്ച (28) വൈകിട്ടാണ് പരിപാടി.മലബാർ ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും .
മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടക്കുന്ന പരിപാടിയിൽഓർമ്മയായ മാതാപിതാക്കൾക്ക് ഓർമ്മ പ്രാർത്ഥനയും, ഓർമ്മത്തെ നടൽ, ഒരു കൈ സഹായം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.മീനങ്ങാടി ഡയാലിസിസ് സെന്റർ, കാക്കവയൽ തണൽ ചാരിറ്റി, ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവയുടെ സഹായ വിതരണവും ചടങ്ങിന്റെ ഭാഗമായി നടക്കും.
