കാർഷിക മേഖലയ്ക്കും കുടുംബശ്രീ അംഗങ്ങൾക്കും വായ്പാ പിന്തുണ; സെൻട്രൽ ബാങ്ക് മെഗാ വായ്പാ മേള നടത്തി
മേപ്പാടി: കർഷകരുടെ ഉന്നമനം, ഗ്രാമീണ വികസനം, സ്ത്രീശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് സെൻട്രൽ ബാങ്ക് ഓഫ് കൊച്ചി ഇന്ത്യ റീജിയൻ്റെ ആഭിമുഖ്യത്തിൽ മേപ്പാടിയിൽ മെഗാ കാർഷിക വായ്പാ മേള. സംഘടിപ്പിച്ചു. പരിപാടിയിൽ ബാങ്കിൻ്റെ വിവിധ കാർഷിക വായ്പാ പദ്ധതികളെക്കുറിച്ചും കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ സഞ്ജു മാംഗുൽക്കർ മുഖ്യാതിഥിയായി പങ്കെടുത്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ എൻ., ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ മുഹമ്മദ് റാഫി, വാർഡ് മെമ്പർ ബാബു കെ., കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സന്ധ്യ മോഹൻ, വൈസ് ചെയർപേഴ്‌സൺ ബിന്ദു ജയൻ, ബാങ്കിംഗ് റിസോഴ്‌സ് പേഴ്‌സൺ ബാലൻ കെ.പി. എന്നിവർ സംബന്ധിച്ചു.
വായ്പയ്ക്ക് അർഹരായ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി മേപ്പാടി കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ കുടുംബശ്രീകളുടെ പ്രദർശന സ്റ്റാളും ഒരുക്കിയിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥർ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
