സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
മേപ്പാടി: വയനാട് സഹോദയ സി.ബി.എസ്.ഇ.
വയനാട് ജില്ലാ കലോത്സവം സെപ്തംബർ 10, 11 തീയതികളിൽ മേപ്പാടി മൗണ്ട് താബോർ സ്കൂളിലും 18, 19 തീയതികളിൽ സുൽത്താൻ ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിലും നടക്കും. മേപ്പാടിയിൽ സ്റ്റേജിതര ഇനങ്ങളും സുൽ ത്താൻബത്തേരിയിൽ സ്റ്റേജ് ഇനങ്ങളുമാണ് നടക്കുക. ജില്ലയിലെ 29 സി.ബി.എസ്.ഇ. വിദ്യാലയങ്ങളിൽ നിന്ന് 1500ഓളം കലാപ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.
80 സ്റ്റേജിതര ഇനങ്ങളിലും 67 സ്റ്റേജിനങ്ങളിലുമാണ് പ്ര തിഭകൾ മാറ്റുരക്കുക. ഒരാൾ ക്ക് അഞ്ച് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. ജേതാക്കൾ സംസ്ഥാന കലോത്സവ ത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. വ്യാഴാഴ്ച രാവിലെ 10ന് മേപ്പാടി മൗണ്ട് താബോർ സ്കൂളിൽ ഗായകൻ ജോബി ജോൺ സ്റ്റേജിതര മത്സരങ്ങൾ ഉദ്ഘാടനംചെയ്യും.
18ന് രാവിലെ 10ന് ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിൽ സ്റ്റേജ് മത്സരങ്ങൾ മോഹിനിയാട്ടം പ്രൊഫ. ഡോ. കെ.എം. അബു ഉദ്ഘാടനം ചെയ്യും. വയനാട് സഹോദയ പ്രസിഡൻ്റ് സീറ്റ ജോസ്, സെക്രട്ടറി ഡോ. ഗീതാ തമ്പി, മൗണ്ട് താബോർ സ്കൂൾ മാനേജർ സിസ്റ്റർ ശലോമി, പ്രിൻ സിപ്പൽ രാകേഷ് നൊട്ടങ്കണ്ടത്ത്, ഗ്രീൻ ഹിൽസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സി.ജെ. ചാക്കോ എന്നിവർ പത്രസ മ്മേളനത്തിൽ പങ്കെടുത്തു
