Feature NewsNewsPopular NewsRecent News

മേഴ്സി ഹോം ഔട്ട്ലെറ്റുംപച്ചക്കറി-പഴവർഗകൃഷിത്തോട്ടവുംഉദ്ഘാടനംചെയ്തു

ആനപ്പാറ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ കഴിവുകള്‍ക്കും അവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്കും വിപണന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പിഎം ഫൗണ്ടേഷന്റെ പിന്തുണയോടെ മേഴ്‌സി ഹോം ആരംഭിച്ച ഔട്ട്‌ലെറ്റ് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. മെഴ്‌സി ഹോമിന്റെ
പച്ചക്കറി-പഴവര്‍ഗ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഔട്ട്‌ലെറ്റും കൃഷിത്തോട്ടവും പരിശീലനാര്‍ഥികളുടെ സ്വയം പര്യാപ്തതയ്ക്കും സാമ്പത്തിക ശക്തീകരണത്തിനും സാമൂഹിക ഉള്‍ക്കൊള്ളലിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
മാനന്തവാടി എസ്എച്ച് നിര്‍മല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേഴ്‌സി മാനുവല്‍ എസ്എച്ച് അധ്യക്ഷത വഹിച്ചു. പിഎം ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ.കെ.ടി. അഷ്‌റഫ് മുഖ്യാതിഥിയായി. ആദ്യ വില്‍പന അദ്ദേഹം നടത്തി. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന്‍, വാര്‍ഡ് അംഗം രവി പാടിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. മേഴ്‌സി ഹോം വിടിസി കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലയ ജോണ്‍ തോട്ടത്തില്‍ എസ്എച്ച് സ്വാഗതവും മാനന്തവാടി എസ്എച്ച് നിര്‍മല പ്രൊവിന്‍സ് സോഷ്യല്‍ വര്‍ക്ക് കൗണ്‍സലര്‍ സിസ്റ്റര്‍ അനിലിറ്റ് സ്‌കറിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *