Event More NewsFeature NewsNewsPoliticsPopular NewsRecent News

മനുഷ്യ-വന്യജീവി സംഘർഷം: ത്രിദിന ശിൽപശാല നടത്തി

സുല്‍ത്താന്‍ ബത്തേരി: ശാസ്ത്രീയ അറിവ്, ജന പങ്കാളിത്തം, സ്ഥാപനതല ഏകോപനം, ഉത്തരവാദിത്വത്തോടുകൂടിയ മാധ്യമ ഇടപെടല്‍ എന്നിവ സംയോജിപ്പിച്ച് വയനാട് ലാന്‍ഡ്‌സ്‌കേപ്പില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും സുസ്ഥിര സഹവര്‍ത്തിത്വത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ ഹ്യൂമന്‍-വൈല്‍ഡ് ലൈഫ് കോണ്‍ഫഌക്ട് സപ്ത റിസോര്‍ട്ടില്‍ ത്രിദന ശില്‍പശാല സംഘടിപ്പിച്ചു.വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അക്കാദമിക-ഗവേഷണ സ്ഥാപനങ്ങള്‍, വന്യജീവി സംരക്ഷണ സംഘടനകള്‍, തദ്ദേശീയ സമൂഹങ്ങള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല നടത്തിയത്. വയനാട് വന്യജീവി സങ്കേതം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ. രാമന്‍ ഉദ്ഘാടനം ചെയ്തു.
സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ ഹ്യൂമന്‍-വൈല്‍ഡ് ലൈഫ് കോണ്‍ഫഌക്ട് നോഡല്‍ ഓഫിസര്‍
ഡോ.കെ. രമേശ്, അജിത് കെ. രാമന്‍, ഫോറസ്റ്റ് ഫഌയിംഗ് സ്‌കാഡ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡോ.ഷജ്‌ന കരീം, നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജി. ആദര്‍ശ് എന്നിവര്‍ വിവിധ പങ്കാളികളുടെ ഏകോപനത്തിന്റെയും സംയുക്ത ഇടപെടലുകളുടെയും പ്രാധാന്യം വിശദീകരിച്ചു. വിവിധ വകുപ്പ് പ്രതിനിധികള്‍, സംഘര്‍ഷ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവച്ചു. തദ്ദേശീയ സമൂഹങ്ങള്‍, വന്യജീവി സംരക്ഷണ സംഘടനകള്‍, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവര്‍ പ്രാദേശിക അനുഭവങ്ങളും കാഴ്ചപ്പാടുകളും വിവരിച്ചു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസ്, ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തുര്‍വയല്‍ ഗവേഷണനിലയം പ്രതിനിധികള്‍ ഗവേഷണ-അക്കാദമിക സഹകരണ സാധ്യതകള്‍ അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *