വാളാട് എ.എൽ.പിസ്കൂളിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം ഇന്ന്
വാളാട്: അരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള വാളാട് എ.എൽ.പി
സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഇന്ന് (നവംബർ 28) ഉച്ചയ്ക്ക് 2 മണിക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ധീഖ് നിർവഹിക്കും. ഉഷാ വിജയൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുഹമ്മദ് മഖ്ദൂം പദ്ധതി വിശദീകരണം നടത്തും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ജി. ബിജു, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി, എ.ഐ.ഒ.
സുനിൽ കുമാർ തുടങ്ങിയ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് വൈകിട്ട് 4 മണിക്ക് പൂർവവിദ്യാർത്ഥി സംഗമവും രാത്രി 7 മണിക്ക് സമീർ ബിൻസി & ഇമാം മജ്ബൂർ ടീമിൻ്റെ നേതൃത്വത്തിൽ സൂഫി സംഗീത സദസ്സും സംഘടിപ്പിക്കും.
