Event More NewsFeature NewsNewsPoliticsPopular NewsRecent News

നോവൽ പ്രകാശനം ചെയ്തു

മാനന്തവാടി: “കരിന്തണ്ടൻ: വയനാടിന്റെ ഇതിഹാസം” നോവൽ പ്രകാശനം ചെയ്തു.
ജാഫർ അമീർ യൂസി രചിച്ച നോവൽ പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയത്തിൽ വച്ച് പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് അരുൺ ഇ വി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി മുൻസിപ്പാലിറ്റി ഡപ്യൂട്ടി ചെയർപേഴ്‌സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. കെ. സത്താർ പുസ്തക പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ കുഞ്ഞി കൃഷ്ണൻ മാസ്റ്റർ ആദ്യപ്രതി ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷബിത ടീച്ചർ പുസ്തക പരിചയം നടത്തി.

ചടങ്ങിൽ വാസുദേവൻ ചീക്കല്ലൂർ (എഴുത്തുകാരൻ) ആശംസകൾ അർപ്പിച്ചു. വിനു കിടച്ചുലൻ ഗോത്ര ഗാനാലാപനം നടത്തി. ഗ്രന്ഥകാരൻ ജാഫർ അമീർ യു. സി. ചടങ്ങിൽ മറുപടി പ്രസംഗം നടത്തി

Leave a Reply

Your email address will not be published. Required fields are marked *