സ്കൂൾ കലോത്സവം സംഘടിപ്പിച്ചു
തരുവണ : കരിങ്ങാരി ഗവ. യു.പി സ്കൂളിൽ കലിക 2k26 സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.വാർഡ് മെമ്പർ മൊയ്തുഉ ണ്ണാച്ചി അധ്യക്ഷനായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പി കെ സലാം മുഖ്യ പ്രഭാഷണം നടത്തി. അവാർഡിന് അർഹനായ സ്ഥാപനത്തിലെ അധ്യാപകൻബാലൻപുത്തൂറിനെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിനുവേണ്ടിമൊമെന്റോ നൽകി ആദരിച്ചു. എം പിടിഎ പ്രസിഡണ്ട് മഞ്ജു, എസ്എംസി ചെയ്ർമൻ റഷീദ് കാരപ്പറമ്പൻ, പിടിഎ വൈസ് പ്രസിഡന്റ് ഡോ:രജീഷ്, എം പി ടി എ വൈസ് പ്രസിഡണ്ട് ഗായത്രി തുടങ്ങിയവർ നേതൃത്വം നൽകി പിടിഎ പ്രസിഡണ്ട് നാസർ സവാൻ സ്വാഗതവും പ്രധാനാധ്യാപകൻ ജോൺസൻ മാഷ് നന്ദിയും പറഞ്ഞു.
