വനിതാ ശിശു വികസന വകുപ്പിൻ്റെ സംസ്ഥാന അവാർഡ് തിളക്കത്തിൽ തവിഞ്ഞാൽ മോഡൽ അങ്കണവാടി
തവിഞ്ഞാൽ: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിൻ്റെ 2025-26 വർഷത്തെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ് തവിഞ്ഞാൽ മോഡൽ അങ്കണവാടി കരസ്ഥമാക്കി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിനും മാനന്തവാടി ഐസിഡിഎസ് പ്രോജക്ടിനും ഒരുപോലെ അഭിമാനമായി ഈ നേട്ടം.ശിശു സൗഹൃദ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും കുട്ടികളുടെ സമഗ്രവികസനത്തിന് അനുയോജ്യമാണ്. അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അങ്കണവാടി മികച്ച മാതൃകയാണ്. മികച്ച പ്രീസ്കൂൾ പ്രവർത്തനങ്ങൾ, പോഷകാഹാര വിതരണം, ആരോഗ്യശുത്വ പ്രവർത്തനങ്ങൾ, കുട്ടികളുടെ സുരക്ഷ, രക്ഷിതാക്കളുടെ പങ്കാളിത്തം തുടങ്ങി വിവിധ മേഖലകളിലെ മികവിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
അങ്കണവാടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വർക്കർ ജോളിയും ഹെൽപ്പർ എലിസബത്ത് പി.ക്കും ഈ നേട്ടത്തിൽ നിർണായക പങ്കുണ്ട്. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ സഹകരണവും ഈ വിജയത്തിന് കരുത്തേകി.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൻ്റെ 20 2425 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ വിറ്റാണ് സ്മാർട്ട് അംഗൻ വാടി നിർമ്മിച്ചത്
അഭിമാനമായി മാറിയ ഈ നേട്ടം അങ്കണവാടി പ്രവർത്തകർക്കും നാടിനും വലിയ അംഗീകാരമാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി ബിജു പറഞ്ഞു.
അടുത്ത 5 വർഷം കൊണ്ട് പരമാവധി അംഗൻവാടികൾ മികവിൻ്റെ കേന്ദ്രങ്ങൾ ആക്കും പുരസ്കാരം നേടിയതിന് പിന്നിൽ പ്രവർത്തിച്ച അങ്കൺ വാടി പ്രവർത്തകർ എൽഎംസി അംഗങ്ങൾ എന്നിവരെ ഗ്രാമം പഞ്ചായത്ത് ഭരണ സമിതി യോഗം അഭിനന്ദിച്ചു
