Feature NewsNewsPopular NewsRecent News

ബയോചാർ ഉത്പാദനത്തിൽ പരിശീലനം നൽകി

കൽപ്പറ്റ: അധിനിവേശ സസ്യങ്ങളിലെ ജൈവപിണ്ഡത്തെ മണ്ണിന് ആവശ്യമായ കാർബൺ സമ്പുഷ്‌ട പോഷകമാക്കി മാറ്റുന്നതിൽ 200 ഓളം പേർക്ക് പരിശീലനം നൽകി. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ പിന്തുണയോടെ ദ ഷോള ട്രസ്റ്റ്, വയനാട് വന്യജീവി സങ്കേതം, വൈൽഡ് കാർബൺ എന്നിവ സംയുക്തമായി മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷനിലാണ് ത്രിദിന പരിശീലനം സംഘടിപ്പിച്ചത്. പൊൻകുഴി, തകരപ്പാടി, ആനക്യാമ്പ്, കെല്ലൂർ, ബത്തേരി, കുറിച്യാട് എന്നിവിടങ്ങളിൽനിന്നായി പട്ടികവർഗക്കാരും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളും ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ ജീവനക്കാരും മറ്റും മൂന്ന് ബാച്ചുകളായി പരിശീലനത്തിൽ പങ്കെടുത്തു. തിയറി ക്ലാസ്, പ്രായോഗിക പ്രദർശനം, ബേഗൂരിലെ വൈൽഡ് കാർബൺ ബയോചാർ നിർമാണ കേന്ദ്രം സന്ദർശനം എന്നിവ പരിശീലന പരിപാടിയിൽ ഉൾപ്പടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *