Event More NewsFeature NewsNewsPoliticsPopular NewsRecent News

മില്ലുമുക്ക് മഹല്ലിൽ മാതൃകയായി വയോജന യാത്ര

കണിയാമ്പറ്റ : മില്ലുമുക്ക് അൻസാറുൽ ഇസ്‌ലാം സംഘം സംഘടിപ്പിച്ച വയോജന സിയാറത്ത് യാത്ര ശ്രദ്ധേയമായി. സ്ത്രീകളുൾപ്പെടെയുള്ള വയോജനങ്ങൾ രണ്ട് ബസുകളിലായി പങ്കെടുത്ത യാത്രയിൽ ഒടുങ്ങാക്കാട്, മടവൂർ, പറമ്പിൽപള്ളി, വരക്കൽ മഖാം എന്നിവിടങ്ങളിലെ സിയാറത്തും കോഴിക്കോട് കടപ്പുറം സന്ദർശനവും ഉൾപ്പെടുത്തി. വയോജനങ്ങൾക്ക് ആത്മീയ ഉണർവും മാനസിക ഉല്ലാസവും പകരുന്നതായിരുന്നു യാത്ര.

Leave a Reply

Your email address will not be published. Required fields are marked *