കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ സമ്മേളനം നടത്തി
മീനങ്ങാടി: കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ സമ്മേളനം മീനങ്ങാടിയിൽ നടത്തി. സമ്മേളനം ബത്തേരി ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയേജന വകുപ്പ് ഉടൻ തന്നെ ആരംഭിക്കുമെന്നും അതിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് ടി.വി.രാജൻ അധ്യക്ഷനായിരുന്നു. ടി.ഒ പൗലോസ് ജില്ലാ വൈസ് പ്രസിഡൻ്റ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ. മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജ സുരേഷ് മുഖ്യാതിഥിയായിരുന്നു.
സൂപ്പി കല്ലങ്കോടൻ (സി ഇ ഒ) ഡി എം വിംസ്,പി.കെ.സജീവൻ മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നിവർ വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.വി. മാത്യു സംസ്ഥാന ഓഡിറ്റർ എം എ അഗസ്റ്റിൻ, അശ്വിൻ കരുണ ഐ ഹോസ്പിറ്റൽ, രമ്യ ശിവദാസൻ റിസർവ്വ്ബാങ്ക്, ജില്ല
ജോയിൻ്റ് സെക്രട്ടറിമാരായകെ.മുഹമ്മദ്,വി ലീലാമ്മ, ജില്ലാകമ്മിറ്റി മെമ്പർ ടി. ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ വെസ് പ്രസിഡൻ്റ് കെ.ശശിധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ജി.കെ.ഗിരിജ നന്ദിയും
പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് കരുണ ഐ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ് നടത്തി. വയോജന പെൻഷൻ 5000 രൂപയാക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിൽ നടപ്പിലാക്കുക, വയോജനങ്ങൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര അനുവദിക്കുക, ആയുഷ്മാൻ ഭാരത് വായോ വന്ദന ആരോഗ്യ ഇൻഷൂറൻസ് കേരളത്തിലും
യാത്രാ ക്ലേശം പരിഹരിക്കുവാൻ ചുരം ബദൽ പാത പ്രവർത്തനക്ഷമമാക്കുക, തത്സമയ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുക.
