Event More NewsFeature NewsNewsPoliticsPopular NewsRecent News

തുറമാങ്ങ ചലഞ്ചുമായി ചക്ക-മാങ്ങ പഠനക്യാമ്പ് ശ്രദ്ധേയമായി

മൂളിത്തോട്: എടവക നാഷണൽ എ.എൽ.പി. സ്കൂളിൽ ചക്ക-മാങ്ങ പഠനക്യാമ്പും പ്രദർശനവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ ചക്കയും മാങ്ങയും ഉപയോഗിച്ച് തയ്യാറാക്കിയ വൈവിധ്യമാർന്ന നാടൻ വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷണശീലങ്ങൾ പുതിയ തലമുറയിൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ സംസാരിച്ചു. മഴക്കാലത്ത് ഭക്ഷണദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കുക എന്ന സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ‘തുറമാങ്ങ ചലഞ്ച്’ സംഘടിപ്പിക്കുകയും തുറമാങ്ങ ശേഖരിക്കുകയും ചെയ്‌തു. ശേഖരിച്ച തുറമാങ്ങകൾ ആവശ്യക്കാരായ കുടുംബങ്ങൾക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമായി.

പഠനാനുഭവവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച പരിപാടിക്ക് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ മികച്ച പിന്തുണ നൽകി

Leave a Reply

Your email address will not be published. Required fields are marked *