അണ്ടർ 19 ജില്ലാ ചെസ് ചാമ്പ്യൻഷിപ്: ജയ്ദീപും അനുഷയും ജേതാക്കൾ
സുല്‍ത്താന്‍ ബത്തേരി: സ്റ്റേറ്റ് ചെസ് ടെക്‌നിക്കല്‍ കമ്മിറ്റിയും നന്‍മ വയനാടും സംയുക്തമായി ‘ലഹരിക്കെതിരേ ചതുരംഗം’ എന്ന പേരില്‍ ബീനാച്ചിയില്‍ സംഘടിപ്പിച്ച അണ്ടര്‍ 19 ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ആര്‍. ജയ്ദീപും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.എസ്. അനുഷയും ജേതാക്കളായി. ഇവരും അനന്തനാരായണ്‍, എം.എസ്. അനുരാഗ്, റിയാന്‍ ജോര്‍ജ് മത്തായി, അക്‌സ ബിനു, ഇതള്‍ സൂസണ്‍ എല്‍ ദോസ്, പി. പാര്‍വണ എന്നിവരും സംസ്ഥാന അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നന്‍മ ജില്ലാ സെക്രട്ടറി എ.കെ. പ്രമോദ്, മേഖലാ സെകട്ടറി കെ. ദാസ്, ആര്‍. രമേഷ്, പി.എസ്. വിനീഷ്, വി.ആര്‍. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. സമാപനച്ചടങ്ങില്‍ എസ്‌ഐ കെ. ശ്രീതു സമ്മാനവിതരണം നടത്തി. ശുഭ വയനാട്, പൗലോസ് കുറുമറ്റം എന്നീ കലാകാരന്‍മാരെ ആദരിച്ചു. ജയന്‍ കുപ്പാടി ബോധവത്കരണ മാജിക്ക് ഷോ അവതരിപ്പിച്ചു.
