വന്യജീവി വാരാഘോഷം; സംവാദം നടത്തി
ആറാട്ടുതറ: ജി.എച്ച്.എസ്.എസ് ആറാട്ടുതറയിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെയും സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ വയനാട്, മാനന്തവാടി റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർഥികളുമായി സംവാദം സംഘടിപ്പിച്ചു. ‘കാലാവസ്ഥാ വ്യതിയാനവും സമുദ്ര വൈവിധ്യ സംരക്ഷണവും’ എന്ന വിഷയത്തിലായിരുന്നു സംവാദം. ഡോ. സനു വി.എഫ് (അസിസ്റ്റന്റ് പ്രൊഫസർ, മേരി മാതാ കോളേജ്), സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ്, സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ വയനാട് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നജ്‌മൽ അമീൻ, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ റോസ്മേരി ജോസ് എന്നിവർ പങ്കെടുത്തു.മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ സ്‌മിത അനിൽകുമാർ, എൻ.എസ്.എസ് കോഓർഡിനേറ്റർ അബ്‌ദുൽ അസീസ് എം, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് ഷഫീർ എം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.നൂറോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
