Event More NewsFeature NewsNewsPoliticsPopular NewsRecent News

സൈബർ സെക്യൂരിറ്റി ബോധവത്ക്കരണം നടത്തി

പാടിച്ചിറ: പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ടീ സ്മാർട്ട് ചോയ്‌സിൻ്റെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിൽ വർദ്ധിച്ചുവരുന്ന സ്‌ക്രീൻ അഡിക്ഷൻ, ലഹരിയുപയോഗം, ഫോൺ ഉപയോഗിക്കേണ്ട മുൻകരുതൽ എന്നിവ കുട്ടികൾ തിരിച്ചറിയാൻ ഇത് സഹായകമായി. ഹെഡ് മാസ്റ്റർ ബിജു മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ബിനോജ് പി.ജെ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ചോയ്‌സ് ടീം അംഗമായ റെന്നി വെസ്ലി, കാസ്പിൻ ഷെൽബാൻ, ജിൻസ് പി. സെബാസ്റ്റ്യൻ, ജോമോൻ, ഷിൻ്റേറോ തോമസ്, സിസ്റ്റർ ബിജി പോൾ, സിസ്റ്റർ ജെയ്‌സി, ജിഷ ജോർജ്ജ്, മെൽബി സി. സാംസൺ, കുട്ടികളുടെ പ്രതിനിധി ഓസ്റ്റീന സോവിനോ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *