വയനാട് ജില്ലാ തയ്യൽ തൊഴിലാളി സംഘ് ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
കൽപ്പറ്റ: തയ്യൽ തൊഴിലാളി ക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കുക, ക്ഷേമ പെൻഷൻ കാലോചിതമായി വർധിപ്പിക്കുക, ക്ഷേമ ബോർഡിൽ ബി.എം.എസിന് പ്രാതിനിധ്യം നൽകുക. ആവശ്യങ്ങളുന്നയിച്ച് വയനാട് ജില്ലാ തയ്യൽ തൊഴിലാളി സംഘ് (ബി.എം.എസ്.) നേതൃത്വത്തിൽ നവംബർ 25ന് കൽപ്പറ്റയിലെ ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
യോഗത്തിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. സന്തോഷ് കുമാർ, ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് റീന സഹദേവൻ, ജില്ലാ വൈസ് പ്രസിഡൻ്റ് പി.എച്ച്. പ്രസന്ന, അഡ്വ. ബവിത എസ്. നായർ എന്നിവർ സംസാരിച്ചു.
