മുസ്ദ ഫുഡ്സ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
അമ്പലവയൽ : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വനിതാ സംരംഭമായ മുസ്ദ ഫുഡ്സിൻ്റെ ആയിരം കൊല്ലിയിൽ ആരംഭിച്ച ആധുനിക വിപണന കേന്ദ്രം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. നാൽപ്പതിൽപരം ഉൽപന്നങ്ങൾ സ്വന്തമായ രുചിക്കൂട്ടിൽ ഉൽപാദിപ്പിക്കുന്ന മുസ്ദ ഫുഡ്‌സ് വനിതാ സംരംഭകർക്ക് മാതൃകയാണെന്ന് എം എൽ എ പറഞ്ഞു. അച്ചാറുകൾ, ഡ്രൈഡ് ഉൽപന്നങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ, മിഠായികൾ, ചെറു ധാന്യങ്ങൾ, ആരോഗ്യദായക ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങളാണ് നിർമിക്കുന്നത് .ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിന് പുറമേ ഓൺലൈനായി ഇന്ത്യയിൽ ഉടനീളം ലഭ്യമാക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന ശശീന്ദ്രൻ , വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് സംസ്ഥാന പ്രസിഡൻ്റ് ശ്രീജ ശിവദാസ് , അമ്പലവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിത തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷെഫീഖ് സ്വാഗതവും ടി.ഷിബില നന്ദിയും പറഞ്ഞു
