അധ്യാപക ദിനം ആചരിച്ചു
വെള്ളമുണ്ട:ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി കരിങ്ങാരി ഗവ. യുപി സ്കൂളിൽ പി.ടി.എ, എം. പി. ടി.എ, എസ്. എം.സി യുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ഉപഹാരം നൽകി അധ്യാപക ദിനം ആചരിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്. ഐ സജീവൻ മുഖ്യ അതിഥിയായിരുന്നു. പിടിഎ പ്രസിഡൻ്റ് നാസർ സാവാൻ, എസ് എം സി ചെയർമാൻ റഷീദ് കാരപറമ്പൻ, എം പി ടി എ പ്രസിഡൻ്റ് മഞ്ജു, ഡോ. രജീഷ് എം, വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സിപിഒ വാജിദ്, പിടിഎ , എംപിടി എ, എസ് എം സി അംഗങ്ങൾ പങ്കെടുത്തു
