Event More NewsFeature NewsNewsPoliticsPopular NewsRecent News

ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ്; വയനാടിന്റെ എസ്.ദൃശ്യ കേരള ടീം ക്യാപ്റ്റനാകും

കൽപ്പറ്റ: ദേശീയ സ്കൂൾ സബ് ജൂനിയര്‍‍ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വയനാട് ടീമിന്റെ ക്യാപ്റ്റൻ എസ് ദൃശ്യ കേരള ടീമിനെ നയിക്കും. ആർ.അനഘയാണ് വൈസ് ക്യാപ്റ്റൻ. കെ.ടി.അവന്തിക, വേദ ലിജേഷ്, സായ സുധീർ, ശ്രദ്ധ സുനിൽ, ദേവിക ഹരീഷ്, ടി.ആർ.മിൻഷ, എ.എസ്.മഹ്ദിയ, വി.ആർ.പ്രണിത, ദിയ വിനോദ്, കെ.ആർ.ശ്രീവേദ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. മഹാരാഷ്ട്രയിലെ ഷിർദ്ദി സായി നഗറിൽ നവംബർ 23 മുതലാണ് വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കോഴിക്കോട് പന്നൂർ സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ എം സുധീഷാണ് പരിശീലകൻ. സി.എം അജിത ടീം മാനേജരായി പ്രവർത്തിക്കും. ചാത്തമംഗലം ഡയറക്ഷൻ വോളി അക്കാദമിയിൽ ടീമിന്‍റെ അവസാനഘട്ട പരിശീലന ക്യാമ്പ് പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *