Event More NewsFeature NewsNewsPoliticsPopular NewsRecent News

കെട്ടിടവും സൗകര്യങ്ങളും യഥേഷ്ടം; ഇല്ലാത്തത് ഡോക്ടർ

പുൽപള്ളി : ആധുനിക സൗകര്യങ്ങളോടെ കെട്ടിടവും അനുബ ന്ധ സൗകര്യങ്ങളുമെല്ലാമുണ്ട ക്കിയ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ചികിൽസ മാത്രമില്ല. കോടികൾ മുടക്കി നിർമിച്ച കെട്ടിടത്തിലേക്ക് ആശുപത്രി പ്രവർത്തി മാറ്റിയതല്ലാതെ ചികിൽസാ കാര്യങ്ങളിൽ ഒരിഞ്ചു പുരോഗതിയില്ല. അത്യാഹിത രോഗികളെ പ്രവേശിപ്പിക്കാൻ ഐസിയു, കിടപ്പുരോഗികൾക്ക് വാർഡുകൾ, ഓപ്പറേ ഷൻ തീയറ്റർ, രോഗികൾക്ക് കൂടുതൽ പരിശോധനാമുറികൾ, രോഗികളുടെ ഇരിപ്പിടങ്ങൾ, ലിഫ്റ്റ് എന്നിവ കെട്ടിടത്തി ലുണ്ട്. ഗ്രാമീണമേഖലയിലെ സാധാരണക്കാരും ഗോത്രവിഭാ ഗക്കാരുമായ ആളുകളുടെ അഭ യകേന്ദ്രമായ ഇവിടെ അത്യാഹിത ആവശ്യവുമായി ആരെങ്കി ലുമെത്തിയാൽ ഒരു ചികിൽസയും കിട്ടില്ല.

സിവിൽസർജനുൾപ്പടെ 6 ഡോക്ടർമാരുടെ തസ്‌തികയാണ് പുൽപള്ളി സിഎച്ച്‌സിയിലു ള്ളത്. ഇപ്പോൾ ഒരുമാസമായി ആകെയുള്ളത് ഒരു അസി.സർജനും സായാഹ്ന ഒപിയിലെ ദിവസവേനത ഡോക്ടറുംമാത്രം.

പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളുടെ വി വിധ ഭാഗങ്ങളിൽ നിന്ന് ദിവസ വുമെത്തുന്ന നൂറുകണക്കിനാളുകളെ ചികിൽസിക്കാൻ ഒപിയിലു : ള്ളത് ഒരുഡോക്ടർമാത്രം. സാ യാഹ്‌ന ഒ.പി.യിൽ നേരത്തെ 100 പേരെങ്കിലുമെത്തിയിരുന്നു. ചികിൽസയുടെ’ മെച്ചം കൊണ്ട് അതിപ്പോൾ പത്തു പതിനഞ്ചുമായി കുറഞ്ഞു. സാധാരണക്കാർ ഈആശുപത്രിയെ ഒഴിവാക്കി കടംവാങ്ങിയും മറ്റും സ്വകാര്യ മേഖലയെ ആശ്രയിക്കുന്നു. പുൽപള്ളിമേഖലയിൽനിന്നു മാ നന്തവാടി മെഡിക്കൽ കോളജിൽ കൂടുതൽ രോഗികളെത്തുന്നുണ്ട്.

ഇവിടുത്തെ മെഡിക്കൽ ഒ ഫിസർ കഴിഞ്ഞമാസം വിരമിച്ചു. പകരക്കാരൻ ശബരിമല ഡ്യൂട്ടിയിലും.

താൽക്കാലിക നിയമനംലഭിച്ച ഡോക്ടർ അവധിയിൽ. ഏറെ ആളുകളെത്തുന്ന ദന്തവിഭാഗത്തിലെ ഡോക്ടർ പ്രസവാവധിയിൽ അങ്ങിനെ ഒരുഡോക്ടറെ കൊണ്ടുമാത്രം ഒരാശുപത്രി നടുന്ന മാജിക്കാണ് ആരോഗ്യവ കുപ്പ് പുൽപള്ളിയിൽ നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *