Event More NewsFeature NewsNewsPoliticsPopular NewsRecent News

മാനന്തവാടി ബസ് സ്റ്റാൻഡിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം: ബിഎംഎസ്

മാനന്തവാടി: കാലപ്പഴക്കം ചൂണ്ടിക്കാട്ടി മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കിയിട്ടും പുതിയ ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിഎംഎസ് രംഗത്ത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളും സ്റ്റാൻഡേർഡ് യാത്രക്കാർ കടുത്ത വെയിലേറ്റ് ബസ് കാത്തുനിൽക്കേണ്ട സാഹചര്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. നിർമ്മാണം പൂർത്തിയാകുന്നതുവരെ യാത്രക്കാർക്ക് ആശ്വാസമാകുന്ന രീതിയിൽ താൽക്കാലിക ബസ് ഷെൽട്ടറുകൾ ഉടൻ നിർമ്മിക്കണം. നിർമാണം ഇനിയും വൈകുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ കെ പറഞ്ഞു. പവറ്റ് ബസ് ഹെവി മോട്ടോർ സംഘം ജില്ലാ പ്രസിഡൻ്റ് മോഹനൻ പുൽപ്പള്ളി, മേഖലാ സെക്രട്ടറി സന്തോഷ് ജി. നായർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *