Feature NewsNewsPopular NewsRecent News

ഉപജില്ലാ കലോത്സവ വേദിയിൽ ആരവത്തിൻ്റെ സാന്നിധ്യം; സൗജന്യ കുടിവെള്ള വിതരണം ഒരുക്കി

വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്ക് സൗജന്യ കുടിവെള്ള വിതരണം ഒരുക്കി ആരവം സീസൺ ഫോർ ഫുട്ബോൾ ടൂർണമെൻ്റ് സംഘാടക സമിതി മാതൃകയായി.വെള്ളമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവ വേദിയിൽ സി.എഫ്.സി ആരവം ഫുട്‌ബോൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. ഒരുക്കിയത്.കുടിവെള്ള വിതരണത്തിൻ്റെ ഉദ്ഘാടനം മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ രാധിക, ഹെഡ്‌ഡിസ്ട്രസ് ബീന, പി.ടി.എ പ്രസിഡൻറ് മൊയ്തു, ആരവം പി.കെ. അമീൻ, ട്രഷറർ ജംഷീർ, കോഓർഡിനേറ്റർ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.

കായിക മൈതാനത്തെ ആവേശത്തിനൊപ്പം കലോത്സവ വേദിയിലും സാമൂഹിക പ്രതിബദ്ധതയോടെ സാന്നിധ്യമറിയിക്കുകയാണ് ആരവം സീസൺ ഫോർ സംഘാടക സമിതി.

Leave a Reply

Your email address will not be published. Required fields are marked *