Event More NewsFeature NewsNewsPoliticsPopular NewsRecent News

മുള്ളൻകൊല്ലി-ശശിമല നീർത്തട പദ്ധതിക്ക് 15 കോടി രൂപ അനുവദിച്ചു

ബത്തേരി: മുള്ളൻകൊല്ലി-ശശിമല മേഖലയിൽ രൂക്ഷമായ വരൾച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഐ.സി. ബാലകൃഷ്ണൻ നടത്തിയ പദ്ധതിയുടെ ഭാഗമായി നീർത്തടക്ക് 15 കോടി രൂപ അനുവദിച്ചു. നബാർഡ്-ആർ.ഐ.ഡി.എഫ് ട്രാഞ്ച് 32 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.മേഖലയിലെ വരൾച്ച ലഘൂകരണം, ജലസംരക്ഷണം, ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കൽ, കാർഷിക മേഖലയിലെ ജലലഭ്യത ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനും തുടർനടപടികൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ഐ.സി. ബാലകൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ബത്തേരി ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു.

മേഖലയുടെ ഭൂപ്രകൃതിയും ജലലഭ്യതയും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിൽ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. പദ്ധതി സമയബന്ധിതമായി മുന്നോട്ടുപോകുന്നതിനുള്ള നടപടികളും വിലയിരുത്തി.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ദിലീപ്കുമാർ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ വർഗീസ് മുരിയൻകാവിൽ, മനോജ് ചന്ദനക്കാവ്, അഡ്വ. പി.എ. പ്രകാശൻ, മൈനർ ഇറിഗേഷൻ അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീജന ഗോവിന്ദ് കെ.എസ്., ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ എന്നിവർ പങ്കെടുത്തു.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സിയൂസ് എം., മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസർ മുജീബുർ റഹ്മാൻ ഇ.കെ., മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസ് ഓവർസിയർ ആൻ്റോ സി.ജെ., മീനങ്ങാടി മണ്ണ് ഓഫീസ് ഓവർസിയർ അനിൽകുമാർ എ., വയനാട് സംരക്ഷണ ഹൈടെക് സോയിൽ അനലറ്റിക്കൽ ലാബ് ഫീൽഡ് അസിസ്റ്റൻ്റ് ഷാജി പി.എസ്. എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *