Event More NewsFeature NewsNewsPoliticsPopular NewsRecent News

ആമ്പൽക്കുളത്തിലേക്ക് കൗതുകയാത്ര; ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു

ചുണ്ടേൽ: ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നല്ലപാഠം ക്ലബ്ബിന്റെയും സീഡിന്റെയും ആഭിമുഖ്യത്തിൽ ഫീൽഡ് ട്രിപ്പ് നടത്തി. സ്കൂളിലെ അധ്യാപിക നിമ്മി ടീച്ചറുടെ ആമ്പൽക്കുളവും പരിസരവുമാണ് കുട്ടികളും അധ്യാപകരും ചേർന്ന് സന്ദർശിച്ചത്. കുളത്തിലും ചുറ്റുപാടും വസിക്കുന്ന ജീവജാലങ്ങളെയും അവ എങ്ങനെ പരസ്പരം ആശ്രയിച്ച് കഴിയുന്നു എന്നതിനെയും കുട്ടികൾ നിരീക്ഷണവിധേയമാക്കി. വിദ്യാർഥികളുടെ നിരീക്ഷണത്വരയും അന്വേഷണപാടവവും വർദ്ധിപ്പിക്കാൻ സഹായകമായ ഈ ഫീൽഡ് ട്രിപ്പിന് ക്ലബ്ബ് കൺവീനർമാരായ മിനി ടീച്ചർ, ഷിനി ടീച്ചർ, എനിൽ സർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *