ട്രാഫിക് നിയമങ്ങൾ പാഠ്യവിഷയമാക്കണം: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം
മാനന്തവാടി: കുട്ടികളുടെയും രക്ഷിതാക്കളുടെയും അശ്രദ്ധമൂലം റോഡപകടങ്ങളും മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ പാഠ്യവിഷയമാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) മാനന്തവാടി മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ റാഫ് വൈസ് പ്രസിഡന്റ് മണികണ്ഠൻ എം. അധ്യക്ഷത വഹിച്ചു. പ്രേമരാജ് ചെറുകര, പി. ഉസ്മാൻ, അമ്മദ് കെ. എള്ളിൽ, മുസ്തഫ, അബ്ദുൽ റസാഖ്, മുഹമ്മദലി, ഇ.കെ. ബാബുരാജ്, എൻ.കെ. എന്നിവർ സംസാരിച്ചു.
