Feature NewsNewsPopular NewsRecent News

കാലാവസ്ഥാനിരീക്ഷണവുംദുരന്തപ്രതികരണവുംകാര്യക്ഷമമാക്കും-മന്ത്രിടി സിദ്ദീഖ്

മേപ്പാടി:പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ
സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ
സംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാ
നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻ
സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി
സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിലെ
അനുസ്മരണ പരിപാടിയിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി
ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും
അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള
സംവിധാനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം.
കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ
മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ്
നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ദുരിതബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മറ്റെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വായ്പകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ അനുഭാവപൂർണമായ തീരുമാനമുണ്ടാകും. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ കാര്യത്തിൽ നടപടി സ്വീകരിക്കും. തീർത്താൽ തീരാത്ത വേദന അനുഭവിക്കുന്ന ജനതയെ അത്മവിശ്വാസത്തോടെ നടത്താൻ സാധ്യമാവുന്നതൊല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *