തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭകുട്ടികളുടെ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷിംന സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർപേഴ്സൺ വത്സ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാർ,എ.എസ് ബിജു സർ,സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികൾ, ബാലസഭ കുട്ടികൾ, ആർ.പി.മാർ എന്നിവർ പങ്കെടുത്തു. കപ്പ, ചേമ്പ്, പച്ചക്കായ, മുത്താറി, മുരിങ്ങയില പുട്ട്, അമൃതം പൊടി ഉപയോഗിച്ചുള്ള പുട്ട് തുടങ്ങി വിവിധയിനം നാടൻ വിഭവങ്ങളും പായസവും കിഴങ്ങുവർഗങ്ങൾ കൊണ്ടുള്ള പലഹാരങ്ങളും മേളയുടെ ആകർഷണമായി. വിവിധ വാർഡുകളിൽനിന്നുള്ള കുട്ടികൾ വിഭവങ്ങളുമായി പങ്കെടുത്തു.
ഫാസ്റ്റ് ഫുഡിന് പകരം ആരോഗ്യകരമായ നാടൻ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും പരമ്പരാഗത ഭക്ഷ്യസംസ്കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുമാണ് മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് ബാലസഭ ആർ.പി അഫ്സീറയുടെ നേതൃത്വത്തിൽ സപ്പോർട്ടിംഗ് ടീം അംഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്
