Feature NewsNewsPopular NewsRecent News

ജയശ്രീ സ്കൂളിൽ കയ്യോട് കൈ ക്യാമ്പയിൻ നടത്തി

പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സ്വച്ഛതാ ഹി സേവ – 2026 പദ്ധതിയുടെ ഭാഗമായി കയ്യോട് കൈ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. ശുചിത്വ ബോധവൽക്കരണ സെമിനാറും സ്കൂൾതല ശുചീകരണ പ്രവർത്തനങ്ങളും പ്ലാസ്റ്റിക് നിർമാർജനവും ഇതിന്റെ ഭാഗമായി നടന്നു.ശുചിത്വം നമ്മുടെ ആരോഗ്യം.. നമ്മുടെ ഭാവി.. എന്ന വിഷയത്തെ മുൻനിർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ്‌സൺ ഷൈജ മഗേഷ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് അംഗം പി ബി മിനി മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് അധ്യക്ഷത വഹിച്ചു അധ്യാപകരായ പി കെ രാജൻ കെ കെ ഷിജിത് കുമാർ പി ആർ തൃദീപ്കുമാർ ലീഡർമാരായ ആദിത്യൻ, വചൻ ചേതസ്,അയോണ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *