Event More NewsFeature NewsNewsPoliticsPopular NewsRecent News

ചികിത്സാ ധനസഹായത്തിനായി സംഗീതയാത്ര നടത്തും

കൽപ്പറ്റ: സിംഗേഴ്‌സ് ഗ്രൂപ്പ് വയനാടിന്റെ ആഭിമുഖ്യത്തിൽ ഗായകൻ കാവുമന്ദം രാജൻ ചികിത്സാ ധനസഹായ സമാഹരണത്തിനായി സംഗീതയാത്ര സംഘടിപ്പിക്കും. ഇരു വൃക്കകളുടെയും കാഴ്ചശക്തിയുടെയും തകരാറുകൾ മൂലം ജീവിതം പ്രതിസന്ധിയിലായ രാജൻ്റെ ചികിത്സയ്ക്കായി സുമനസ്സുകൾ എല്ലാവരും സഹായവുമായി മുന്നോട്ടുവരണമെന്ന് സംഘടനയുടെ ജില്ലാ നേതൃത്വയോഗം അഭ്യർഥിച്ചു. ജില്ലാ ചെയർമാൻ സലാം കൽപ്പറ്റ അധ്യക്ഷത വഹിച്ചു. കൺവീനർ വിക്രം ആനന്ദ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സുലോചന രാമകൃഷ്‌ണൻ, പി.പി. സെൽവരാജ്, ജയൻ കോണിക്ക, കെ. ഷിഹാബ്, കണിയാമ്പറ്റ കമ്പളക്കാട് സന്ധ്യ, എൻ. സുമ പനമരം, വി. ഹംസ, എം. ബാബു പിണങ്ങോട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *