പിയോ ഭവൻ പുത്തൂർ വയൽ 16 മത് വാർഷിക ആഘോഷവും തിരുനാളും കൊണ്ടാടി
കൽപ്പറ്റ:പുത്തൂർ വയൽ പിയോ ഭവൻ്റെ വാർഷിക ആഘോഷവും തിരുന്നാളും കൊണ്ടാടി. ആയിരങ്ങളുടെ സാന്നിധ്യത്തിൽ വടക്കൻ കേരളത്തിലെ കൈ കെട്ടിയ ഈശോയുടെ ധ്യാനകേന്ദ്രത്തിന്റെ മധ്യസ്ഥനായ വിശുദ്ധ പാതിരി പിയോയുടെ തിരു നാളും നടന്നു മുഖ്യകാർമികനായി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കപ്പുച്ചിൻ പ്രോവിൻസ് കേരള പ്രൊവിൻഷ്യൻ മിനിസ്റ്റർ ഫാദർ ഡോക്ടർ സ്റ്റാൻലി ആഘോഷകരമായ കൃതജ്ഞത ബലി അർപ്പിച്ചു അനവധി വൈദികരുടെയും സന്യസരുടെ വിശ്വാസ സമൂഹത്തിന്റെ യും സാന്നിധ്യത്തിൽ ആറു വർഷമായ മാറ്റമില്ലാത്ത ദിവ്യകാരുണ്യ നാഥന്റെ .പ്രദിക്ഷണവും ആരാധനയും കൈ കെട്ടിയ ഈശോയുടെ നോവേനയും നടന്നു. പരിപാടിയിൽ അനേകായിരങ്ങൾ പങ്കെടുത്തു ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കാക്കരിയിൽ ആരാധനയും . ധ്യാനവും . തൈല അഭിഷേകത്തിനും നേതൃത്വം കൊടുത്തു. രാവിലെ 9 മണിക്ക് തുടങ്ങിയ തിരുനാൾ ആഘോഷം വൈകുന്നേരം 4 മണിയോടെ സമാപിച്ചു
