മിനിമം പെൻഷൻ9,000രൂപയാക്കണം:പിഎഫ്പിഎ
മേപ്പാടി: മിനിമം പെന്ഷന് 9,000 രൂപയാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്(പിഎഫ്പിഎ) ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷനില്‍ ക്ഷാമബത്ത ഏര്‍പ്പെടുത്തുക, ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു അഖിലേന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് എം. ധര്മജന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ മുഖ്യപ്രഭാഷണം നടത്തി. യു. കരുണന്-സിഐടിയു, ബി. സുരേഷ്ബാബു-ഐഎന്‍ടിയുസി, എന്‍.പി. ചന്ദ്രന്-ബിഎംഎസ്, എന്‍.ഒ. ദേവസി-എച്ച്എംഎസ്, എ. ബാലചന്ദ്രന്-എഐടിയുസി, പിഎഫ്പിഎ സംസ്ഥാന ട്രഷറര്‍ സി. പ്രഭാകരന്, സി.എച്ച്. മമ്മി, വി. യൂസഫ്, കെ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.എം. ശിവരാമന്-പ്രസിഡന്റ്, പി. അപ്പന് നമ്പ്യാര്‍-ജനറല്‍ സെക്രട്ടറി, സി.എച്ച്. മമ്മി-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
