‘ക്ലീൻ ക്യാമ്പസ്, ഗ്രീൻ ക്യാമ്പസ്’ പദ്ധതിയുമായി സർവജന സ്കൂൾ പിടിഎ
ബത്തേരി: സ്കൂൾ സൗന്ദര്യവൽക്കരണവും പരിസര ശുചിത്വവും ലക്ഷ്യമിട്ട് സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ക്ലീൻ ക്യാമ്പസ്, ഗ്രീൻ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കമായി. പിടിഎ, എസ്എംസി, എംപിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും ഉൾപ്പെടെ രൂപീകരിച്ച 25 ടാസ്ക് ഫോഴ്സുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.സ്‌കൂൾ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻ്റ് അനീഷ് എൻ.സി. നിർവഹിച്ചു. ക്ലീൻ ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ പി.എ. അബ്‌ദുൾ നാസർ നിർവഹിച്ചു.
എസ്എംസി ചെയർമാൻ ശ്രീജൻ ടി.കെ., എംപിടിഎ പ്രസിഡന്റ് റസിയ കെ., ഹെഡ്‌മിസ്ട്രസ് ബിജി വർഗീസ്, ബിന്ദു ടി.കെ., സുലൈമാൻ ടി.ടി., സുനിൽ കുമാർ വി.കെ. എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
പദ്ധതിയുടെ ഭാഗമായി വരും മാസങ്ങളിലും സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനും ക്യാമ്പസ് കൂടുതൽ മനോഹരമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുമെന്ന് പിടിഎ പ്രസിഡന്റ് അനീഷ് എൻ.സി. അറിയിച്ചു.
