സഹകരണ മാർക്കറ്റിംഗ് ഫെഡറേഷനുകൾ കാർഷിക മേഖലയ്ക്ക് കരുത്താകണം: അഡ്വ. ടി.ജെ. ഐസക്
മാനന്തവാടി: കാർഷിക മേഖലയുടെയും കർഷക അനുബന്ധ സ്ഥാപനങ്ങളുടെയും സമഗ്ര പുരോഗതിക്ക് സഹായകരമായ നിലപാടുകൾ സ്വീകരിക്കാൻസംസ്ഥാന സഹകരണ ഫെഡറേഷനുകൾക്ക് കഴിയണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക് പറഞ്ഞു. കേരള സംസ്ഥാന സഹകരണ റബർ മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ശ്രീകാന്ത് പട്ടയന് നോർത്ത് വയനാട് കോഓപ്പറേറ്റീവ് റബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക ഉൽപന്നങ്ങളുടെ ഉൽപാദനം, സംഭരണം, വിപണനം എന്നീ മേഖലകളിൽ കർഷകർക്ക് കരുത്തുപകരാൻ സഹകരണ മാർക്കറ്റിംഗ് സംഘങ്ങൾക്ക് കഴിയണം. ഇതിനാവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നോർത്ത് വയനാട് കോഓപ്പറേറ്റീവ് റബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സംഘം നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം അഭിനന്ദിച്ചു.
സൊസൈറ്റി പ്രസിഡൻ്റ് ടി.എ. റെജി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, എച്ച്.ബി. പ്രദീപ് മാസ്റ്റർ, എ.എം. നിശാന്ത്, എ. പ്രഭാകരൻ മാസ്റ്റർ, സി.പി. പ്രിയേഷ്, സജി മാത്യു, കെ. ഉസ്‌മാൻ, കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, വട്ടമറ്റം വർഗീസ്, വി.വി. രാമകൃഷ്ണൻ, പി.വി. ജോർജ്, ലേഖ രാജീവൻ, ജിൽസ് ഫാന്റസി, ചിന്നമ്മ ജോസ്, ഷിബു ജോർജ്, കെ.ജെ. പൈലി, വിപിനൻ മാസ്റ്റർ, ഷീജ ഫ്രാൻസിസ്, ജസ്ന ഗ്രേസി, എം.പി. ശശികുമാർ, വി.യു. ജോയി, എക്കണ്ടി മൊയ്‌തുട്ടി തുടങ്ങിയവർ സംസാരിച്ചു.
