Feature NewsNewsPopular NewsRecent News

എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടത്തുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ, മീനങ്ങാടി, വൈത്തിരി, തരുവണ, പുല്‍പ്പള്ളി, കമ്പളക്കാട് എന്നിവിടങ്ങളില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കല്‍പ്പറ്റയില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധവും നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അര്‍ജുന്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. റിയാസ് അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അപര്‍ണ ഗൗരി, ഏരിയ സെക്രട്ടറി അബിന്‍ ബാബു, കെ.ആര്‍. ആര്യ, മുഹമ്മദ് റാഫില്‍, പി. പ്രണവ് എന്നിവര്‍ പ്രസംഗിച്ചു.
മീനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിഷ്ണു ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി പി ഋതുശോഭ്, സി എസ് വിനീത്, ജസീല ഷാനിഫ് എന്നിവര്‍ സംസാരിച്ചു. തരുവണയില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ ആര്‍ ജിതിന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി രാഹുല്‍ രാമേഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എം പി അക്ഷയ്, സെക്രട്ടറി കെ കെ ഇസ്മായില്‍, ട്രഷറര്‍ ബെല്‍വിന്‍ ബെന്നി, ജുബൈരിയത്ത്, മുഹമ്മദ് ബിലാല്‍ എന്നിവര്‍ സംസാരിച്ചു.
വൈത്തിരിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജോബിസണ്‍ ജെയിംസ് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി മുഹമ്മദ് ഷിബിലി അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സി എച്ച് ആഷിഖ്, സെക്രട്ടറി കെ എസ് ഹരിശങ്കര്‍, വിജേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുല്‍പ്പള്ളിയില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സി ആര്‍ വിഷ്ണു അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് കൃഷ്ണ, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് എ എസ് സുജില്‍, ജിഷ്ണു ഷാജി, അരുണ്‍ തമ്പി എന്നിവര്‍ സംസാരിച്ചു. കമ്പളക്കാട് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പി ജംഷീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിബിന അധ്യക്ഷയായി. ബ്ലോക്ക് ട്രഷറര്‍ കെ എ ടോണി, റാഫേല്‍ ചുണ്ടക്കര, അബ്ദുള്‍സലാം, ശിവജിത്ത്, സെന്റില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *