Feature NewsNewsPopular NewsRecent News

ലോക കേരള സഭപുനഃസ്ഥാപിക്കണം: കേരള പ്രവാസി സംഘം

അമ്പലവയൽ: യുഡിഎഫ് സർക്കാർ തുടരില്ലെന്ന് പ്രഖ്യാപിച്ച ലോക കേരള സഭപുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം അമ്പലവയൽ പഞ്ചായത്ത് കൺവൻഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 2018ൽ അന്നത്തെ ഇടതുപക്ഷ സർക്കാർ ആരംഭിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ വിവിധ സമ്മേളനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടതിൻ്റെ ഫലമായാണ് ഇന്ന് നിലവിലുള്ള നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പ്രവാസി മിഷൻ അടക്കമുള്ള നിരവധി പ്രവാസി ക്ഷേമ പദ്ധതികൾ. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തിട്ടുള്ള സമര പ്രക്ഷോഭങ്ങൾക്ക് കൺവൻഷൻ ഐക്യദാർഢ്യം പ്രഖാപിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ. സരുൺ മാണി കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ കെ നാണു, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സേതുമാധവൻ, മീനങ്ങാടി ഏരിയ പ്രസിഡന്റ്റ് എം മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം കെ സൈനബ, സിപിഐ(എം) അമ്പലവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ ആർ പ്രസാദ് സ്വാഗതവും, കെ എൻ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹകളായി കെ ആർ പ്രസാദ് (പ്രസിഡൻ്റ്), കെ എൻ ജയചന്ദ്രൻ (സെക്രട്ടറി), സുരേഷ്ബാബു (ട്രഷറർ) എന്നിവരെയും 12 അംഗ കമ്മിറ്റിയെയും കൺവൻഷൻ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *