Feature NewsNewsPopular NewsRecent News

സ്വച്ഛതാ ഹി സേവ: ശുചിത്വ സന്ദേശ റാലിയും മെഗാ ക്ലീനിങ് ഡ്രൈവും നടത്തി

കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവ 2026, നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ശുചിത്വ സന്ദേശ റാലിയും മെഗാ ക്ലീനിങ് െ്‌രെഡവും സംഘടിപ്പിച്ചു. ശുചിത്വ സന്ദേശ റാലി മെഗാ ക്ലീനിങ് െ്രെഡവ് നഗരസഭ അധ്യക്ഷൻ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. നഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച റാലി കൽപ്പറ്റ ട്രാഫിക് ജങ്ഷനിൽ സമാപിച്ചു. ക്യാമ്പയിന്റെ ഭാഗമായി ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ച് ശുചിത്വ പ്രവർത്തനങ്ങൾ നടന്നു. ആരോഗ്യ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് റാഫിൽ, നഗരസഭാ സ്വച്ഛ് അംബാസിഡറും സിനിമാ താരവുമായ അബു സലീം, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, എസ്.കെ.എം.ജെ.സ്‌കൂൾ എൻ.സി.സി. കേഡറ്റുകൾ, ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, വിവിധ സംഘടനാ പ്രതിനിധികൾ ശുചിത്വ യജ്ഞത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *