IC 100 Challenge പരിപാടിക്ക് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത് 9 ആം വാർഡിൽ തുടക്കമായി
സർക്കാറിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന നിർമ്മലം പുതുയുഗ ശുചിത്വ കേരളത്തിൻ്റെ ഭാഗമായി IC 100 Challenge പരിപാടിക്ക് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത് 9 ആം വാർഡിൽ തുടക്കമായി . വാർഡ് മെമ്പറും ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റുമായ ശ്രീ ഷിനു കച്ചിറയിൽ പരിപാടി ഉൽഘാടനം ചെയ്തു ചടങ്ങിൽ ഗ്രാമപഞ്ചായത് വി ഇ ഓ മാരായ സാജൻ പി , ബിനോയ് അഗസ്റ്റിൻ , ഹെൽത്ത് ഇൻസ്പെക്ടർ ജിജു ഹരിതകർമ്മ സേന അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ച് . പരിപാടിയുടെ ഭാഗമായി മടപ്പള്ളിക്കുന്നു ഉന്നതിയും പരിസരവും വരും ദിവസങ്ങളിൽ ശുചീകരിച്ചു ഹരിതാഭമാക്കി പരിപാലിക്കുന്നതിന് യോഗം തീരുമാനിച്ചു
