Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

ഇനൈറ്റ് 2026: വയനാട് ജില്ലാതല എൻ.എസ്.എസ് ലീഡർഷിപ്പ് ക്യാമ്പിന് തുടക്കമായി

വാളവയൽ: വയനാട് ജില്ലാ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ (എൻ.എസ്.എസ്.) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന വോളണ്ടിയർ ലീഡർഷിപ്പ് പരിശീലന ക്യാമ്പ് ‘ഇനൈറ്റ് 2026’ന് തുടക്കമായി. വാളവയലിൽ നടക്കുന്ന ക്യാമ്പ് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ 66 എൻ.എസ്.എസ് യൂണിറ്റുകളിൽ നിന്ന് 132 വോളണ്ടിയർ ലീഡർമാരാണ് ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.

ഉദ്ഘാടനച്ചടങ്ങിൽ വയനാട് ജില്ലാ എൻ.എസ്.എസ് കോഓർഡിനേറ്റർ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഹയർ സെക്കൻഡറി കോർഡിനേറ്റർ ഡോ. അബ്ദുൾ ജലീൽ പി.എ. മുഖ്യപ്രഭാഷണം നടത്തി.

അധ്യാപകരായ ഡോ. രാജേന്ദ്രൻ, മൻസൂർ സി.ടി., ബിജോയ് വേണുഗോപാൽ, ശിഹാബ് യു.എം., സ്‌മിത സി.വി., സുഭാഷ് വി.പി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *