Feature NewsNewsPopular NewsRecent News

വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം: യാങ് ഡെമോക്രാറ്റ്സ്

കൽപ്പറ്റ: വയനാട്ടിലെ യാത്രാദുരിതം
പരിഹരിക്കുന്നതിന് ജില്ലകത്തും
പുറത്തേക്കുമുള്ള
കെ.എസ്.ആർ.ടി.സി
സേവനങ്ങൾ വർധിപ്പിക്കണമെന്നും
നിർത്തിവെച്ച ഗ്രാമീണ സ്റ്റേ
സർവീസുകൾ പുനരാരംഭിക്കണമെന്നും
യാങ് ഡെമോക്രാറ്റ്സ് വയനാട് ജില്ല
ഓർഗനൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ ഉന്നയിച്ച്
കെ.എസ്.ആർ.ടി.സി എം.ഡി,
എക്‌സിക്യൂട്ടീവ് ഡയറക്ടർ
(ഓപ്പറേഷൻസ്), വയനാട് ഡി.ടി.ഒ,
എ.ടി.ഒ എന്നിവർക്ക് ജില്ലാവീനർ
കെ.എസ്. മുഹമ്മദ് സക്കറിയ നിവേദനം
നൽകി.പ്രിയദർശിനി പദ്ധതി
മറ്റുള്ളവരുള്ള സൗജന്യയാത്ര
പദ്ധതികളിലൂടെ പൊതുഗതാഗതത്തെ
കൂടുതൽ ആളുകൾ ആശ്രയിക്കുന്ന
സാഹചര്യത്തിൽ യാത്രക്കാരുടെ
ആവശ്യത്തിനനുസരിച്ച് അധിക
ബസുകൾ അനുവദിക്കേണ്ടത്
അനിവാര്യമാണെന്ന് കമ്മിറ്റി
ചൂണ്ടിക്കാട്ടി.

കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് വയനാട്ടിലേക്കുള്ള ബസുകളിലെ രൂക്ഷമായ തിരക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. തിരക്കുമൂലം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ബസിൽ കയറാനാകാതെ അടുത്ത സർവീസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. വയോധികരും ഇതുമൂലം ഏറെ പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യം പരിഹരിക്കുന്നതിന് കോഴിക്കോട്-മാനന്തവാടി റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണം.

ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസുകൾ വൈകിയെത്തുന്നത് കൽപ്പറ്റയിൽനിന്ന് മാനന്തവാടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ ദുരിതം ഇരട്ടിയാക്കുന്നു. വൈകുന്നേരങ്ങളിൽ കൽപ്പറ്റയിൽനിന്ന് മാനന്തവാടി ഭാഗത്തേക്ക് പോകേണ്ടവർക്ക് ബസിനായി ദീർഘനേരം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ വൈകുന്നേരം മുതൽ ഈ റൂട്ടിൽ കൂടുതൽ സർവീസുകൾ അനുവദിക്കണം.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് വയനാട്ടിലേക്കും തിരിച്ചുമുള്ള സർവീസുകൾ വർധിപ്പിക്കുന്നതിനൊപ്പം തലശ്ശേരി, ഇരിട്ടി, കുറ്റിയാടി വഴിയുള്ള സർവീസുകളും മൈസൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവീസുകളും വർധിപ്പിക്കണം. ഈ കാലത്തും അതിനുശേഷവും ജില്ലയിലെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് നിർത്തിവെച്ച ഗ്രാമീണ സ്റ്റേ സർവീസുകൾ പുനരാരംഭിക്കണമെന്നും രാത്രി യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കൂടുതൽ രാത്രികാല സർവീസുകൾ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *