Feature NewsNewsPopular NewsRecent News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ: തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും നീതിപൂർവ്വകമായും സുതാര്യമായും നടക്കേണ്ട പൊതു തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, സ്വാതന്ത്രത്തിന് കാവലാളാവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് കരിം മുട്ടിൽ, സെക്രട്ടറി ജാഫർ എം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഉസ്‌മാൻ മൗലവി, യു.കെ. ഫൈസി, ജാഫർ റിപ്പൺ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *