സ്പന്ദനം ഭവന സമുച്ചയത്തിലെ വീട് നിർധന കുടുംബത്തിന് കൈമാറി
മാനന്തവാടി: 2018-ലെ മഹാപ്രളയത്തിന് ശേഷം ഒണ്ടയങ്ങാടി എടപ്പടിയിൽ ‘സ്പന്ദനം മാനന്തവാടി’ നിർമ്മിച്ചു നൽകിയ ഭവന സമുച്ചയത്തിൽ ഒഴിവുവന്ന ഭവനം അർഹതപ്പെട്ട കുടുംബത്തിന് കൈമാറി. ചെന്നലായ് ഡിവിഷൻ കൗൺസിലർ എം.സി. ശരണ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് കുടക്കച്ചിറ, ഗുണഭോക്താക്കളായ രജീഷ് – പ്രീത ദമ്പതികൾക്ക് വീടിന്റെ താക്കോൽ കൈമാറി.
സ്പന്ദനം രക്ഷാധികാരി വർക്കി മാവറയും ഡയറക്ടർ ഡോ. ഗോകുൽദേവും ചേർന്ന് ഭവനത്തിന്റെ രേഖകൾ കുടുംബത്തിന് ഏൽപ്പിച്ചു. സ്പന്ദനം സെക്രട്ടറി പി.സി. ജോൺ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുസ്തഫ കോമത്ത് നന്ദിയും രേഖപ്പെടുത്തി.
