Event More NewsFeature NewsNewsPoliticsPopular NewsRecent News

കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്തുന്ന പവർ കട്ട് ഒഴിവാക്കണം

കണിയാമ്പറ്റ:-കേരളത്തിലെ കുട്ടികളുടെ പഠന സമയം നഷ്ട്ടപ്പെടുത്തുന്ന പവർ കട്ട് ഒഴിവാക്കാനുള്ള സത്വര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ബാലസംഘം കണിയാമ്പറ്റ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബാലസംഘം ജില്ലാ കോർഡിനേറ്റർ വി.എൻ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീയുക്ത സുനിൽ, എ.ജനാർദ്ദനൻ പി.ബി.ഭാനുമോൻ, ടി.എസ്.സുരേഷ്, രവീന്ദ്രൻ കരണി, സി.ഓമന, കരുണാകരൻ പി.കെ, സാംബശിവൻ, പി.ബിജു, വി.എസ്.വർഗീസ്, എം.ദേവകുമാർ എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ് ഋതിക ജയകുമാർ അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എ.വി.സുജേഷ് കുമാർ സ്വാഗതവും ബാലസംഘം മേഖലാ സെക്രട്ടറി ഷഹല ഫാത്തിമ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
പ്രസിഡൻ്റ് – ഋതിക ജയകുമാർ
വൈ: പ്രസിഡൻ്റുമാർ-അനു നന്ദ, അമൽജിത്ത് കെ.ജി
സെക്രട്ടറി – ഷഹല ഫാത്തിമ
ജോ. സെക്രട്ടറിമാർ – മുഹമ്മദ് ഷഹീം, അയന
കോർഡിനേറ്റർ – ദേവകുമാർ എം
കൺവീനർ – പി.ബി.ഭാനുമോൻ
ജോ. കൺവീനർമാർ – പി.കെ.കരുണാകരൻ, ബിന്ദു ബാബു.

Leave a Reply

Your email address will not be published. Required fields are marked *