മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ AAP പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു
മുള്ളൻകൊല്ലി: കോടികൾ മുടക്കിയിട്ടും പണി തീരാത്ത MCF ൻ്റെയും അതുനിലനിൽക്കുന്ന സ്ഥലം കൊടുംകാടു മൂടി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാക്കി മാറ്റിയത്തിൻ്റെയും വഴിയോരങ്ങളിൽ മാലിന്യം സംഭരിച്ച് വെച്ചിരിക്കുന്നതിൻ്റെയും പശ്ചാത്തലത്തിൽ അതിന് ഉത്തരവാദികളായ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ ആം ആദ്മി പാർട്ടി പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആം ആദ്മി പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി പൂത്തോട്ടാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഉലഹന്നാൻ മേമാട്ട് സ്വാഗതം പറഞ്ഞു. AAP ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ മാത്യു മാസ്റ്റർ കൊല്ലവേലിൽ യോഗo ഉത്ഘാടനം ചെയ്തു.യോഗത്തിൽ സിനോജ് കാനാട്ട്, സിജു പൂത്തോട്ടാൽ, ഷാജി വണ്ടന്നൂർ, സാബു എബ്രഹാം ആണ്ടൂക്കാലായിൽ, സിനി ആന്റണി, ഷിബി വണ്ടന്നൂർ, തോമസ് വെച്ചുവീട്ടിക്കൽ, വർഗ്ഗീസ് കുരിശുവിളയിൽ, ബെന്നി K.G തുടങ്ങിയവർ പങ്കെടുത്തു. ഈ പ്രശ്നത്തിന് ഉടൻ
പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി
