സർവീസ് പെൻഷൻകാർകലക്ടറേറ്റ് മാർച്ച് നടത്തി
കൽപറ്റ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
അഞ്ചു വർഷ തത്വം പാലിച്ച് 2024 ജൂലായ് 1 പ്രാബല്യത്തിൽ പെൻഷൻ പരിഷ്കരിക്കുക,
മുൻ സർക്കാർ ഉത്തരവാക്കിയ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക,
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,
മെഡിസെപ് അപാകതകൾ പരിഹരിച്ച് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു സമരം. ധർണ നഗരസഭ ചെയർമാൻ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു
ജില്ലാ പ്രസിഡൻ്റ് കെ പി നാരായണൻ നമ്പ്യാർ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് എംഡി ദേവസ്യ, ജില്ലാ രക്ഷാധികാരി എംസി കുര്യാക്കോസ്, എം കരുണാകരൻ, എൻ കെ ജോർജ്, ഇ കെ ബിജുജൻ, നളിനി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ജി രാജൻ സ്വാഗതവും ട്രഷറർ ഇ കെ ജയരാജൻ നന്ദിയും പറഞ്ഞു.
ധർണക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന് കെ കെ വിശ്വനാഥൻ, എ കെ മോസസ്, കെ ശിവദാസൻ, കെ എസ് പ്രഭാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി
