Event More NewsFeature NewsNewsPoliticsPopular NewsRecent News

ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ്: നാലാം വർഷവും ഹിൽ ബ്ലൂംസ് സ്കൂൾ വേദിയാകും; മാറ്റുരയ്ക്കാൻ എത്തുന്നത് ആയിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികൾ

മാനന്തവാടി: വയനാട് ജില്ലയിലെ 22 സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് (ഇഎൽഎഫ് 2026) ഒക്ടോബർ 30,31 തീയതികളിലായി ഹിൽ ബ്ലൂംസ് സ്കൂളിൽ വച്ച് നടക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികളാണ് ഈ വേദിയിൽ തങ്ങളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാനായി എത്തുന്നത്. വിദ്യാർത്ഥികളുടെ ആശയവിനിമയ ശേഷിയും കലാവാസനയും പ്രോത്സാഹിപ്പിക്കുന്നതിനായി തികച്ചും വ്യത്യസ്‌തവും നൂതനവുമായ മത്സരങ്ങളാണ് നാലാമത് ഇഎൽഎഫിന്റെ ഭാഗമായി നടക്കുന്നത്. ആർട്ട് ഓഫ് സ്റ്റോറി ടെല്ലിംഗ്, മോക്ക് ഇൻ്റർവ്യൂ, ആർട്ട് ഓഫ് ആർട്ടിക്കുലേഷൻ, ലൈവ് റിപ്പോർട്ടിംഗ്, കോറൽ റെസിറ്റേഷൻ, സ്റ്റാൻഡ് അപ്പ് കോമഡി, പ്രൊഡക്റ്റ് ലോഞ്ച് തുടങ്ങി കുട്ടികളുടെ സർഗ്ഗാത്മകതയെയും നൈപുണ്യത്തെയും ഉണർത്തുന്ന നിരവധി മത്സര ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വൈസ് പ്രിൻസിപ്പലും ഹെഡ്‌മിസ്ട്രസുമായ ബീന സി. ടി. നിർവ്വഹിക്കും. മേളയിൽ ജില്ലയിലെ 22 സി.ബി.എസ്.ഇ സ്‌കൂളുകളിലെയും പ്രിൻസിപ്പൽമാർ പങ്കെടുക്കും. വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ്, സെന്റ് ജോസഫ്‌സ് സ്‌കൂൾ ചെറുകാട്ടൂർ പ്രിൻസിപ്പൽ സിസ്റ്റർ ബിറ്റി, ഹിൽ ബ്ലൂംസ് സ്കൂൾ അക്കാദമിക് ഡയറക്‌ടർ റിയ ജോർജ്, ഇഎൽഎഫ് കൺവീനർ ജിസ്സി ജോർജ്, ഹിൽ ബ്ലൂംസ് സ്കൂ‌ൾ ഹയർ സെക്കന്ററി വിഭാഗം കോഡിനേറ്റർ ശ്രീ. സ്കോർലൻസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *