കൈവശഭൂമിക്ക് രേഖ നൽകണം: കെഎസ്കെടിയു
തലപ്പുഴ: തവിഞ്ഞാൽ വില്ലേജിലെ പാരിസൺ എസ്റ്റേറ്റ് പരിധിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് കർഷകത്തൊഴി ലാളി യൂണിയൻ തവിഞ്ഞാൽ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പാരിസൺസ് എസ്റ്റേറ്റ് മാനേജ്മെന്റും ബന്ധപ്പെട്ട അധികാരികളും കാണിക്കുന്ന നിരുത്തരപരമായ നിലപാട് തിരുത്തണ മെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടി കളുമായി കർഷകത്തൊഴിലാളി യൂണിയൻ മുന്നോട്ടു പോകുമെന്നും സമ്മളനം തീരുമാനിച്ചു. സമ്മേളനം ഏരിയാ സെക്രട്ടറി എ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ സിദ്ധിക് അദ്ധ്യക്ഷനായിരുന്നു.മുജീബ് റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി ടി പ്രേംജിത്, വി ആർ വിനോദ്, ടി കെ അയ്യപ്പൻ, രജിതാലയം രവീന്ദ്രൻ,പി ജി ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെ വിപിൻ സ്വാഗതവും പ്രഭ സുരേഷ് നന്ദിയും പറഞ്ഞു.
