മർച്ചന്റ്സ് അംഗത്തെ മർദ്ദിച്ച പോലീസുകാരനെതിരെ നടപടി വേണം: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ അംഗമായ കമ്മനയിലെ ഐക്കരക്കുടി റെജി ജേക്കബിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. മഹേഷ്, ട്രഷറർ എൻ.പി. ഷിബി, വൈസ് പ്രസിഡൻ്റുമാരായ എം.വി. സുരേന്ദ്രൻ, കെ.എക്സ്. ജോർജ്, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്ത്, എം.കെ. ശിഹാബുദ്ദീൻ, സെക്രട്ടറിമാരായ ഇ.എ. നാസർ, ജോൺസൺ ജോൺ, കെ. ഷാനസ്, എം. ബഷീർ, യൂത്ത് വിംഗ് പ്രസിഡൻ്റ് ഗോപൻ, ജനറൽ സെക്രട്ടറി ഇക്ബാൽ, ട്രഷറർ കെ. റഷീദ്, വനിതാ വിംഗ് പ്രസിഡന്റ് വിലാസിനി, ജനറൽ സെക്രട്ടറി റജീന ഫൈസൽ എന്നിവർ പ്രസംഗിച്ചു. കൺട്രോൾ റൂമിലെ അഭിജിത്ത് പോൾ എന്ന പോലീസുകാരനാണ് കമ്മന താബോർ പള്ളിക്ക് സമീപം വെച്ച് റെജിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. റെജിയുടെ മകളുടെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
റെജി ജേക്കബിനെ മർദ്ദിച്ച ക്രിമിനൽ മനോഭാവമുള്ള പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത്തരം ക്രിമിനലുകളെ സർവീസിൽ വെച്ച് പൊറുപ്പിക്കരുതെന്നും ക്രിമിനൽ പോലീസുകാരനെ ഡിപ്പാർട്ട്മെന്റ് സംരക്ഷിക്കരുതെന്നും ഉന്നത പോലീസ് അധികാരികൾക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
ഒരു വയോധികനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാൻ പോലും ഇതുവരെ തയ്യാറാവാത്തതിൽ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ അതിയായ ഉത്കണ്ഠ പ്രകടിപ്പിച്ചു. പോലീസുകാരനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമര പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും അസോസിയേഷൻ അറിയിച്ചു.
യോഗത്തിൽ പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. മഹേഷ്, ട്രഷറർ എൻ.പി. ഷിബി, വൈസ് പ്രസിഡൻ്റുമാരായ എം.വി. സുരേന്ദ്രൻ, കെ.എക്സ്. ജോർജ്, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്ത്, എം.കെ. ശിഹാബുദ്ദീൻ, സെക്രട്ടറിമാരായ ഇ.എ. നാസർ, ജോൺസൺ ജോൺ, കെ. ഷാനസ്, എം. ബഷീർ, യൂത്ത് വിംഗ് പ്രസിഡൻ്റ് ഗോപൻ, ജനറൽ സെക്രട്ടറി ഇക്ബാൽ, ട്രഷറർ കെ. റഷീദ്, വനിതാ വിംഗ് പ്രസിഡന്റ് വിലാസിനി, ജനറൽ സെക്രട്ടറി റജീന ഫൈസൽ എന്നിവർ പ്രസംഗിച്ചു.
