Feature NewsNewsPopular NewsRecent News

അനധികൃതകെട്ടിടനിർമാണത്തിനെതിരെ നടപടിയില്ലെന്ന് ആരോപണം

മാനന്തവാടി: ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ നിർമിച്ച കെട്ടിടത്തിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ, മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ വീണ ടാക്കീസിന് സമീപം എട്ട് സെന്റ് സ്ഥലത്ത് നിർമിച്ച മൂന്ന് നില കെട്ടിടത്തിനെതിരെയാണ് പരാതി.

നിർമാണം ആരംഭിച്ച 2023 മുതൽ പരാതികൾ ഉന്നയിച്ചിരുന്നതായും ഇതേത്തുടർന്ന് നഗരസഭഒരാഴ്ചത്തേക്ക് സ്‌റ്റോപ്പ് മെമ്മോ നൽകി നിർമാണം നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് നിർമാണം പുനരാരംഭിച്ചെന്നും പ്രദേശവാസികൾ പറഞ്ഞു.കെട്ടിടത്തിൻ്റെ തൂണുകൾക്ക് മതിയായ ബലവും വലിപ്പവും ആഴവുമില്ലെന്നാണ് ആരോപണം. നിലവിൽ സ്ഥലത്ത് രണ്ട് മീറ്റർ താഴ്ചയിൽ വെള്ളമുള്ളതായും കെട്ടിടത്തിൽ പാർക്കിങ് സൗകര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. സമീപത്തെ വീടുകളിൽനിന്ന് നിയമാനുസൃതമായ അകലം പാലിക്കാതെയാണ് നിർമാണം നടത്തിയതെന്നും ഇതുമൂലം മഴവെള്ളം വീടുകളിലേക്ക് പതിക്കുന്നതായും പരാതിയുണ്ട്.

ചെറുതും ആഴം കുറഞ്ഞതുമായ കക്കൂസ് ടാങ്ക് നിർമിച്ചതിനാൽ കുടിവെള്ളം മലിനമാകുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെച്ചു. ജില്ലാ കളക്ട‌ർ, എ.ഡി.എം. തുടങ്ങിയവർക്കും പരാതി നൽകിയിരുന്നു.

ഇതിനിടെ, കെട്ടിടത്തിന് നഗരസഭ നമ്പർ നൽകിയതായും ഇതിനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് നമ്പർ അനുവദിച്ച നടപടി റദ്ദാക്കിയതായി വിജിലൻസിൽനിന്ന് മറുപടി ലഭിച്ചതായും പ്രദേശവാസികളായ മൻഞ്ചാൻ നൗഷാദ്, കബീർ, മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *